കൊച്ചി: സംസ്ഥാനത്ത് ഫ്ളക്സ് റീസൈക്കിള്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പുനരുപയോഗം സാധ്യമാകുന്ന എക്കോസൈന് എന്ന കമ്പനിയുടെ പോളിഎത്തിലിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ നിര്‍ദേശത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന് അസോസിയേഷന് വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ മാടവന പറഞ്ഞു.
എക്കോസൈന് കമ്പനി പരമാവധി മൂന്നുമുതല്‍ നാലടി വരെയുള്ള പോളിഎത്തിലിന് ആണു നിര്‍മിക്കുന്നത്. ഇതില്‍ കൂടുതല്‍ വലുപ്പത്തിലുള്ളവ പ്രിന്റ് ചെയ്യാന്‍ സാധിക്കില്ല. ഫ്ളക്സില്‍ 10 അടിയും അതിനു മുകളിലും പ്രിന്റ് ചെയ്യാനാകും.
അസോസിയേഷന് തന്നെ മുന്‍കൈയെടുത്ത് സംസ്ഥാനത്തുടനീളം ഉപയോഗശൂന്യമായ ഫ്ളക്സുകള്‍ ശേഖരിച്ച് മൈസൂരുവില്‍ കൊണ്ടുപോയി റീസൈക്കിള്‍ ചെയ്തെടുത്തതാണ്. റെക്സിനും ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്ത് പുനരുപയോഗം സാധ്യമാക്കാം.
എന്നാല്‍ ഇത്തരത്തിലൊരു പ്ലാന്റ് കേരളത്തില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പ്രത്യക്ഷമായും പരോക്ഷമായും 15 ലക്ഷത്തോളം പേര് തൊഴിലെടുക്കുന്ന ഈ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.