മുതിർന്ന പൗരന്മാർക്ക് ഇന്ത്യയിൽ ആദായനികുതി നിയമത്തിൽ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിൽ 60 വയസു മുതൽ 80 വയസുവരെ ഉള്ളവരെ സീനിയർ സിറ്റിസണ്‍സ് എന്നപേരിലും 80 വയസിനു മുകളിലുള്ളവർ ഗ്രാൻഡ് സീനിയർ സിറ്റിസണ്‍സ് അല്ലെങ്കിൽ സൂപ്പർ സീനിയർ സിറ്റിസണ്‍സ് എന്ന പേരിലും അറിയപ്പെടുന്നു. നടപ്പ് സാന്പത്തിക വർഷത്തിൽ ഒരു ദിവസം എങ്കിലും 60 വയസിൽ കൂടി ഇരുന്നാൽ അദ്ദേഹം മുതിർന്ന പൗരൻ അഥവാ സീനിയർ സിറ്റിസണ്‍ ആയി കണക്കാക്കപ്പെടും. ഉദാഹരണത്തിന് 30-03-1962 ൽ ജനിച്ച വ്യക്തി 2021-22 സാന്പത്തിക വർഷത്തിൽ മുതിർന്ന പൗരനായി കണക്കാക്കപ്പെടും.
മുതിർന്ന പൗരന്മാർക്ക് ഉയർന്ന നിരക്കിൽ അടിസ്ഥാന കിഴിവ്
സാധാരണ പൗരന്മാർക്ക് നികുതി ഒഴിവുള്ള അടിസ്ഥാന തുക 2,50,000 രൂപ ആയിരിക്കുന്പോൾ 60 വയസിനു മുകളിലുള്ളതും 80 വയസിൽ താഴെയുള്ളതുമായ മുതിർന്ന പൗര·ാർക്ക് അടിസ്ഥാന കിഴിവ് 3,00,000 രൂപയാണ്. എന്നാൽ 80 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസണ്‍സിന് അടിസ്ഥാന കിഴിവായി 5,00,000 രൂപയാണ് ആദായനികുതി നിയമത്തിൽ നിഷ്ക്കർഷിച്ചിരിക്കുന്നത്.
പെൻഷന് സ്റ്റാൻഡേർഡ് ഡിഡക്ഷൻ
മുതിർന്ന പൗരന്മാർ പെൻഷന് അർഹതയുള്ളവരാണെങ്കിൽ ആകെ ലഭിക്കുന്ന വാർഷിക പെൻഷനിൽ നിന്നും 50,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനായി ആദായനികുതി നിയമത്തിലുണ്ട്.
പലിശ വരുമാനത്തിന് 50,000 രൂപ വരെ കിഴിവ്
മുതിർന്ന പൗരന്മാർക്ക് ബാങ്കിൽ നിന്നും പോസ്റ്റ് ഓഫീസിൽ നിന്നും കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നും സേവിംഗ്സ് ബാങ്കിൽ നിന്നും മറ്റും ലഭിക്കുന്ന പലിശക്ക് ആദായനികുതി നിയമം 80 റ്റി.റ്റി.ബി. അനുസരിച്ച് 50,000 രൂപയുടെ വരെയുള്ള കിഴിവ് ലഭിക്കും. ഇതിന് മുതിർന്ന പൗരന്മാർ റെസിഡന്റ് ആയിരിക്കണമെന്നുള്ള നിബന്ധന മാത്രമേയുള്ളൂ. സാധാരണ പൗരന്മാർക്ക് സേവിംഗ്സ് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശക്ക് ഒരു വർഷത്തിൽ 10,000/- രൂപയുടെ മാത്രം കിഴിവ് ലഭിക്കുന്ന സ്ഥാനത്താണ് ഇത്. ആദായനികുതി നിയമം 80 ടിടിഎ യിൽ ലഭിക്കുന്ന 10000 രൂപയുടെ ഈ കിഴിവ് നോണ്‍ റെസിഡൻസിനും ബാധകമാണ്.
മുൻകൂർ നികുതി അടവിൽ നിന്നും കിഴിവ്
റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ബിസിനസിൽ നിന്നും പ്രൊഫഷനിൽ നിന്നും വരുമാനം ഒന്നും ഇല്ലെങ്കിൽ അവക്ക് മുൻകൂർ നികുതി അടക്കുന്നതിൽ നിന്നും ഒഴിവ് ഉണ്ട്. സാധാരണ പൗരന്മാർക്ക് 10000/- രൂപയിൽ കൂടുതൽ നികുതി ബാധ്യത വരികയാണെങ്കിൽ മുൻകൂർ ആയി നികുതി അടക്കണം. അങ്ങനെ വരുന്ന സാഹചര്യത്തിൽ ആദായനികുതി നിയമം 234 ബി, സി എന്നീ വകുപ്പുകൾ അനുസരിച്ച് ഉള്ള പലിശകൾക്ക് മുതിർന്ന പൗര·ാർ ബാധ്യസ്ഥരല്ല.
ഉയർന്ന നിരക്കിൽ മെഡിക്കൽ ഇൻഷുറൻസിന്റെ ആനുകൂല്യം
മുതിർന്ന പൗരന്മാർക്ക് മെഡിക്കൽ ചിലവുകൾ കൂടുതൽ വരുന്നതിനാൽ കൂടിയ തുകകക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ആവശ്യമാണ്. അതിനാലാണ് ആദായനികുതിനിയമത്തിൽ 80 ഡി വകുപ്പനുസരിച്ച് സാധാരണ പൗര·ാർക്ക് പരമാവധി പ്രീമിയം തുക 25000 രൂപയായിരിക്കുന്പോൾ മുതിർന്ന പൗരന്മാർക്ക് 50,000/- രൂപയുടെ പ്രീമിയത്തിന് ആനുകൂല്യം ഉണ്ട്. മാതാപിതാക്കൾക്ക് വേണ്ടി എടുക്കുന്ന മെഡിക്കൽ ഇൻഷുറൻസിന് അവർ മുതിർന്ന പൗരന്മാർ ആണെങ്കിൽ, സ്വന്തമായി എടുക്കുന്നത് കൂടാതെ, 50,000 രൂപയുടെ വരെ ആനുകൂല്യം ഉണ്ട്. നികുതിദായകന് 60 വയസിൽ കൂടുതൽ ഉണ്ടെങ്കിൽ 50,000 രൂപ വരെയുള്ള പ്രീമിയം തുകക്ക് ആദായനികുതിയിൽ, മൊത്തവരുമാനത്തിൽ നിന്നും കിഴിവ് ലഭിക്കും. 60 വയസുകഴിഞ്ഞവർക്ക് ഇൻഷ്വറൻസ് എടുത്തില്ലെങ്കിലും 50,000 രൂപ വരെ മെഡിക്കൽ ചെലവുകൾക്ക് വരുമാനത്തിൽ നിന്നും കിഴിവ് ലഭിക്കും. പ്രീമിയം തുക ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ ബാങ്കിൽ നല്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചില പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്ക് ക്യാൻസർ, ഹൃദ്രോഗം പോലെ ഗൗരവകരമായ രോഗങ്ങളുടെ ചികിത്സക്ക് ആദായനികുതി നിയമത്തിൽ സാധാരണ പൗരന്മാർക്ക് 40,000 രൂപയുടെ വരെയുള്ള ചെലവിന് കിഴിവ് അനുവദിക്കുന്പോൾ മുതിർന്ന പൗരന്മാർക്ക് ഇത് ഒരു ലക്ഷം രൂപ വരെയാണ്.
സൂപ്പർ സീനിയർ സിറ്റിസണ്‍സിന് ആദായനികുതി റിട്ടേണുകൾ പേപ്പർ ഫോമിലും 80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് ആദായനികുതി റിട്ടേണുകൾ പേപ്പർ ഫോമിൽ ഫയൽ ചെയ്യാം. അല്ലാത്തവർക്ക് ഇത് ഇലക്ട്രോണിക് മാർഗത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ.
75 വയസ് കഴിഞ്ഞ പൗരന്മാർക്ക് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ ഇളവ്
75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നിബന്ധനകൾക്ക് വിധേയമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്നും ഇളവ് 2021 ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതനുസരിച്ച് നിർദേശിക്കപ്പെട്ടിട്ടുള്ള ബാങ്കിലൂടെ മാത്രം പെൻഷനും പലിശ വരുമാനവും ലഭിക്കുന്ന റെസിഡന്റ് ആയിട്ടുള്ളവരും 75 വയസ് കഴിഞ്ഞമുതിർന്ന പൗര·ാർക്ക് ബാങ്കിൽ ഒരു ഡിക്ലറേഷൻ സമർപ്പിച്ചാൽ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്നും ഇളവ് ലഭിക്കും.
ഫോം 15 എച്ച് നൽകിയാൽ ടിഡിഎസ് പിടിക്കില്ല
നികുതിദായകന് നികുതിവിധേയമാകുന്ന വരുമാനം ഇല്ലെങ്കിൽ റെസിഡന്റ് ആയിട്ടുള്ള മുതിർന്ന പൗരന്മാർക്ക് ഫോം 15 എച്ച് ടാക്സ് പിടിക്കുന്ന വ്യക്തികളുടെ / സ്ഥാപനത്തിൽ സമർപ്പിച്ചാൽ ടിഡിഎസ് പിടിക്കുന്നതിൽ നിന്നും ഒഴിവ് ലഭിക്കും. താഴെപറയുന്ന വരുമാനങ്ങൾക്കാണ് മുതിർന്ന പൗര·ാർക്ക് ഈ ഫോം സമർപ്പിക്കാവുന്നത്. 1) ബാങ്കിൽ നിന്നും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പലിശ 2) കൊമേഷ്യൽ പ്രോപ്പർട്ടിയിൽ നിന്നുമുള്ള വാടക (ഇത് 1-4-2009 മുതൽ പ്രാബല്യത്തിൽ വന്നു) 3) ഇൻഷുറൻസ് കമ്മീഷൻ (ഇത് 01-06-2017 മുതൽ പ്രാബല്യത്തിൽ വന്നതാണ്). മുതിർന്ന പൗരന്മാർ അല്ലാത്തവർ ഫോം 15 ജി ആണ് ഇതിന് പകരം സമർപ്പിക്കേണ്ടത്.