മുംബൈ: 80 രൂപക്ക് മുകളിലേക്ക് ഇടിയില്ലെന്ന പ്രവചനങ്ങള്‍ പിഴച്ചു. ഇന്നലെ വിപണി അനുസരിച്ച് എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.
ഇന്നലെ രാവിലെ വ്യാപാരത്തില്‍ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് 82 .28 ല്‍ എത്തിയിരുന്നു. എന്നാല്‍ അവിടെയും നിന്നില്ല, ഉച്ചയോടെ 82.37 ലേയ്ക്കും ഒടുവില്‍ 82.50 രൂപയിലുമെത്തി രൂപയുടെ മൂല്യം.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് എടുത്ത തീരുമാനങ്ങള്‍ ഗുണം ചെയതുതുടങ്ങി. ഡോളര്‍ നിലവിലെ കണക്കുകള്‍ പ്രകാരം യു എസ് ഡോളര്‍ സൂചിക 20 വര്‍ഷത്തിലെ ഉയര്‍ന്ന നിരക്കിലാണ് നിലകൊള്ളുന്നത്.
ഡോളറിന്റെ കുതിപ്പ് രൂപയ്ക്കു പുറമെ മിക്ക ഏഷ്യന്‍ കറന്‍സികളേയും പിന്നോട്ടടിച്ചു. രൂപയ്ക്കൊപ്പം ഇവയുടെയും മൂല്യവും തകര്‍ച്ചയിലാണ്. യൂറോയും രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
ഡോളറിനെതിരേ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. വരുംകാലത്ത് കറന്‍സി വീണ്ടും കൂടുതല്‍ ദുര്‍ബലമാകുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.