കൊച്ചി: നട്ടെല്ല് ശസ്ത്രക്രിയയ്ക്കായി എത്തുന്ന രോഗികള്‍ക്കായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി ഡേ കെയര്‍ സ്പൈന്‍ ശസ്ത്രക്രിയ കേന്ദ്രം തുടങ്ങി. ശസ്ത്രക്രിയയ്ക്കു വിധേയരായവർക്ക് അന്നുതന്നെ ഡിസ്ചാര്‍ജായി വീട്ടിലേക്കു മടങ്ങാന്‍ സാധിക്കുന്ന രീതിയിലുള്ള നൂതന കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്.
യുകെ ഹൗസ് ഓഫ് ലോര്‍ഡ്സിലെ സ്വതന്ത്ര അംഗമായ ജോണ്‍ ഡെസ്മണ്ട് ഫോര്‍ബ്സ് ആന്ഡേഴ്സണ് (ലോര്‍ഡ് വേവര്‍ലി) ആണ് ഡേ കെയര്‍ സ്പൈന്‍ ശസ്ത്രക്രിയ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഡേ കെയര്‍ സെന്റര്‍ പരമ്പരാഗത ശസ്ത്രക്രിയ രീതികളില്‍ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
കീഹോള്‍ സര്‍ജറി രീതിയാണ് സ്പൈന്‍ സര്‍ജറി ഡേ കെയര്‍ സെന്ററില്‍ സ്വീകരിച്ചിരിക്കുന്നത്.
ഫര്ഹാന് യാസീന്‍, ആസ്റ്റര്‍ മെഡ്സിറ്റി ന്യൂറോസ്പൈന്‍ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. അനുപ് പി. നായര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ദീലീപ് പണിക്കര്‍, ആസ്റ്റര്‍ മെഡ്സിറ്റി ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ അഫയേഴ്സ് ഡോ. ടി.ആര്. ജോണ്‍, കണ്‍സള്‍ട്ടന്റ്-ഓര്‍ത്തോപീഡിക് സ്പൈന്‍ സര്‍ജറി ഡോ. കെ.ആര്. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.