കൊച്ചി: ഗൾഫ് രാജ്യങ്ങൾക്കും കേരളത്തിനുമിടയിൽ കൂടുതൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഗൾഫിലെ വിവിധ എമിറേറ്റ്സുകളിൽ എംപ്ലോയർ കണക്ടിവിറ്റി മീറ്റ് സംഘടിപ്പിച്ചു.
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്), ഒഡെപെക് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മീറ്റ് നടത്തിയത്. വിദേശരാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ മനസിലാക്കുകയും തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള വിടവ് നികത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
സുതാര്യമായ റിക്രൂട്ട്മെന്റിലൂടെ വിദഗ്ധ തൊഴിലാളികളെ വാഗ്ദാനം ചെയ്യുന്നതിനായാണ് സംഗമം ഒരുക്കിയത്.
വിവിധ രാജ്യക്കാരായ അൻപതിലേറെ തൊഴിലുടമകൾ പങ്കെടുത്ത സംഗമങ്ങളിൽ ആവശ്യാനുസരണം മികച്ച തൊഴിലാളികളെ നൽകാമെന്ന് കേരളത്തിൽ നിന്നുള്ള സർക്കാർ ഏജൻസികൾ ഉറപ്പ് നൽകി.
കേരള സ്റ്റേറ്റ് അക്കാദമി ഫോർ സ്കിൽസ് മാനേജിംഗ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, ഒഡെപെക് മാനേജിംഗ് ഡയറക്ടർ അനൂപ് കൃഷ്ണൻ, റിയാദിലെ ഇന്ത്യൻ എംബസി കോൺസലർ എം.ആർ. സജീവ്, ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ അഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു.