കൊച്ചി: ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാർഡ്സിൽ കല്യാൺ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അൻമോൽ രത്ന അവാർഡിന് അർഹനായി. അദ്ദേഹത്തിനു വേണ്ടി മകനും കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമൻ അവാർഡ് ഏറ്റുവാങ്ങി.
കല്യാൺ ജ്വല്ലേഴ്സ് എന്ന ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്. കല്യാണരാമന്റെ ബിസിനസിനോടുള്ള മാർഗദർശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്.
ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ ചെയർമാൻ ആശിഷ് പേത്തേ, വൈസ് ചെയർമാൻ സായം മെഹ്റ, കണ്‍വീനർ നിതിൻ ഖണ്ഡേൽവാൾ തുടങ്ങിയവർ പങ്കെടുത്തു.