കൊച്ചി: ആലുവ രാജഗിരി ആശുപത്രിയില്‍ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പേസിംഗ് ആന്‍ഡ് അറിത്മിയ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.
നടൻ അനൂപ് മേനോന് ഉദ്ഘാടനം ചെയ്തു. രാജഗിരി ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി സന്നിഹിതനായിരുന്നു. കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാംദാസ് നായക് ലോക ഹൃദയദിന സന്ദേശം നല്കി.
ഹൃദയമിടിപ്പുകളെ ഏകോപിപ്പിക്കുന്ന വൈദ്യുത സിഗ്നലുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ ഹൃദയതാളത്തില്‍ പ്രശ്നങ്ങള്‍ (ഹൃദയതാളം തെറ്റുന്നു) സംഭവിക്കുന്നു. തെറ്റായ സിഗ്നലിംഗ് കാരണം ഹൃദയം വളരെ വേഗത്തിലോ (ടാക്കിക്കാര്‍ഡിയ), വളരെ പതുക്കെയോ (ബ്രാഡികാര്‍ഡിയ) അല്ലെങ്കില്‍ ക്രമരഹിതമായോ മിടിക്കുന്നു. ഡോ. രാംദാസ് നായക്, കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ജേക്കബ് ജോര്‍ജ്, ഡോ. സുരേഷ് ഡേവിസ്, ഡോ. ആന്റണി പാത്താടന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന പേസിംഗ് ആന്‍ഡ് അറിത്മിയ ക്ലിനിക് ഹാര്‍ട്ട് അറിത്മിയയുടെ രോഗനിര്‍ണയത്തിലും ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ പേസ്മേക്കര്‍ ഘടിപ്പിച്ച രോഗികള്‍ക്ക് തുടര്‍ചികിത്സയും ഈ ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നുണ്ട്.
ക്ലിനിക്കിന്റെ പ്രവർത്തനസമയം എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ്.