നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ(സിയാൽ) വാർഷിക പൊതുയോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കും. രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം നടക്കുക.
സിയാലിന്റെ കഴിഞ്ഞ 2021-22 വർഷത്തെ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കും. പുതിയതായി ചുമതലയേറ്റ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസിന്റെ നിയമനം അംഗീകാരത്തിനായി അവതരിപ്പിക്കും. സിയാലിന്റെ അടിസ്ഥാന വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തും.