കൊച്ചി: യൂട്യൂബ് പാര്‍ട്ണര്‍ പ്രോഗ്രാം (വൈപിപി) വിപുലീകരിക്കാന്‍ യൂട്യൂബ് തീരുമാനം. മെയ്ഡ് ഓണ്‍ യൂട്യൂബ് ഇവന്റില്‍ കൂടുതല്‍ ക്രിയേറ്റര്‍മാര്‍ക്ക് ഇതിനായി അവസരം നല്‍കും. യൂട്യൂബ് ഷോര്‍ട്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് 2023 മുതല്‍ 90 ദിവസത്തിനുള്ളില്‍ 1000 വരിക്കാരെയും 10 മില്യണ്‍ വ്യൂസും നേടിയാല്‍ വൈപിപിയിലേക്ക് അപേക്ഷിക്കാം. 1000 വരിക്കാരും 4000 മണിക്കൂര്‍ വ്യൂവര്ഷിപ്പുമുള്ള ദീര്‍ഘ വീഡിയോ ചെയ്യുന്ന നിലവിലുള്ള ക്രിയേറ്റര്‍മാര്‍ക്കും വൈപിപിയിലേക്ക് അപേക്ഷിക്കാം.
ഇവര്‍ക്ക് പരസ്യ വരുമാനം ഉള്‍പ്പെടെ വൈപിപിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. പുതിയ ക്രിയേറ്റര്‍മാര്‍ക്ക് സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, ചാനല്‍ അംഗത്വങ്ങള്‍ എന്നിവയും ലഭ്യമാകും.
ഇവര്‍ക്ക് പരസ്യ വരുമാനം ഉള്‍പ്പെടെ വൈപിപിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. പുതിയ ക്രിയേറ്റര്‍മാര്‍ക്ക് സൂപ്പര്‍ താങ്ക്സ്, സൂപ്പര്‍ ചാറ്റ്, സൂപ്പര്‍ സ്റ്റിക്കറുകള്‍, ചാനല്‍ അംഗത്വങ്ങള്‍ എന്നിവയും ലഭ്യമാകും.