തിരുവനന്തപുരം: ഐടി പാർക്കുകളിലെ ലീസ് ഡീഡുകളുടെയും സബ് ലീസ് ഡീഡുകളുടെയും റദ്ദാധാരങ്ങൾക്ക് ആവശ്യമായ മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിലെ ബീഡി സ്ഥാപനങ്ങൾക്ക് അപേക്ഷാ കാലയളവിലേയ്ക്ക് മാത്രം ഇഎസ്ഐ പദ്ധതിയിൽ നിന്ന് ഇളവ് അനുവദിക്കും.