കൊച്ചി: ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കിയതായി ആസ്റ്റർ മെഡ്സിറ്റി ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാർസ് വഴി മാത്രം പൂർത്തിയാക്കി. റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധർ ചെറിയ മുറിവിലൂടെ നടത്തുന്ന മിനിമൽ ആക്സസ് പ്രക്രിയയാണ് റോബോട്ടിക് സർജറി. ശസ്ത്രക്രിയകളുടേതായ നടപടിക്രമങ്ങളും സങ്കീർണതയും ഏറ്റവും കുറവായതിനാൽ റോബോട്ടിക് സർജറികൾ സുരക്ഷിതമാണ്.
പരിചയസമ്പന്നരായ റോബോട്ടിക് സർജറി വിദഗ്ധരുടെ നേതൃത്വത്തിൽ എല്ലാ പ്രായത്തിലുമുള്ള രോഗികൾക്കും യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, ഗ്യാസ്ട്രോ സർജറി, കരൾ മാറ്റിവയ്ക്കൽ എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ മെഡ്സിറ്റി റോബോട്ടിക് സർജറി നടത്തുന്നുണ്ട്.
റോബോട്ടിക് ഉപകരണങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് ശരീരത്തിന്റെ ഏതു മൃദുലമായ ഭാഗത്തും വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്ന് ആസ്റ്റർ മെഡ്സിറ്റി യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ. കിഷോർ പറഞ്ഞു.
ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഹെപ്പറ്റോബിലിയറി സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സറീന എ. ഖാലിദ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. കെ. പ്രകാശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.