കൊച്ചി: സ്റ്റാൻഫോർഡ് സീഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിനായി ടൈ കേരള സംസ്ഥാനത്തുനിന്ന് 10 സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്തു. ഈ വർഷം നൂറിലധികം എൻട്രികളാണ് ലഭിച്ചതെന്ന് ടൈ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ പറഞ്ഞു.
സ്റ്റാൻഫോർഡ് സർവകലാശാല വളർന്നുവരുന്ന സംരംഭക, സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന അഞ്ച് മാസത്തെ ഓൺലൈൻ പ്രോഗ്രാമാണ് സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്. സംരംഭകരുടെ ആശയങ്ങൾ വിപുലീകരിക്കുന്നതിനും, നെറ്റ്വർക്ക് വളർത്തുന്നതിനും, ബിസിനസ് മിടുക്ക് വർധിപ്പിക്കുന്നതിനുമായി നടത്തുന്ന പദ്ധതിയാണിത്.
ഫെമിസേഫ്, ഫോ ഫുഡ്സ്, ടെയിൽ ടെല്ലേഴ്സ്, ഹാപ്പിമൈൻഡ്സ്, ക്ലൂഡോട്ട്, വെക്സോ, ക്വിക്ക് പേ, എനേബിൾ ഐഎസ്റ്റി, ടുട്ടിഫ്രുട്ടി, മൈൻഡ്കെയർ ഡോക് എന്നിവയാണു കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾ.