കൊച്ചി: കേരളത്തിന്റെ സാധ്യതകളും പരിമിതികളും പരിഗണിച്ചുള്ള പുതിയ വ്യവസായ നയം ഉടന്‍ നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായ നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും ടൂറിസം, ഭക്ഷ്യ സംസ്കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിവൈസ് തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ക്രെഡായ് (കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ) കേരള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ്ഡ് ഇന്‍ കേരള ഉത്പന്നങ്ങള്‍ക്കായി സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ തുടങ്ങുമെന്നും വലിയ വീടുകളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത സ്ഥലം വര്‍ക്ക് ഫ്രം കേരള എന്ന പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വികസനങ്ങള്‍ താരതമ്യം ചെയ്തു ക്രെഡായ് തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രി വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ലയ്ക്ക് നല്കി പ്രകാശനം ചെയ്തു.
അയല്‍സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നയങ്ങള്‍ സമഗ്ര വികസനത്തിന് എത്രത്തോളം സഹായകരമായി എന്ന് സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് ക്രെഡായ് കേരള അനറോക് ഗ്രൂപ്പുമായി ചേര്‍ന്ന് തയാറാക്കിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് കേരളം സ്വീകരിക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.