കൊച്ചി: പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് ഓണാഘോഷത്തിനു തുടക്കംകുറിച്ചു. ‘എല്ലാവര്ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.