കൊച്ചി: ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ, ഫാഷന്‍ ആന്‍ഡ് ലൈഫ്സ്റ്റൈല്‍ മാസികയായ കോസ്മോപൊളിറ്റന്‍ ഇന്ത്യയുമായി സഹകരിച്ച് കാമണ്‍ 19 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. അടുത്തയിടെ പുറത്തിറക്കിയ കാമണ്‍ 19ന്റെ ഏറ്റവും പുതിയ പതിപ്പാണ് കാമണ്‍ 19 പ്രോ 5ജി. ഇക്കോ ബ്ലാക്ക്, സീഡര് ഗ്രീന്‍ എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്ന കാമണ്‍ 19 പ്രോ 5ജിക്ക് 21,999 രൂപയാണു വില.