കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ മൊത്തം വായ്പാ ആസ്തി ഒമ്പത് ശതമാനം ഉയര്‍ന്ന് 63,444 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 58,135 കോടിയായിരുന്നു.
ഈ പാദത്തില്‍ 825 കോടി രൂപയുടെ സംയോജിത അറ്റാദായവും രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ 802 കോടി രൂപയുടെ ലാഭമാണു മുത്തൂറ്റ് ഫിനാന്‍സ് ഒറ്റയ്ക്കു നേടിയത്. മുത്തൂറ്റ് ഹോംഫിന്‍, ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യ അസറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മണി തുടങ്ങിയ അനുബന്ധ കമ്പനികള്‍ ചേര്‍ന്നാണ് ബാക്കി 23 കോടി രൂപയുടെ ലാഭം നേടിയത്.