വി.എസ്. ഉമേഷ്
കൊച്ചി: വഴിയില്‍ വാഹനം കേടായാല്‍ പരിഭ്രമിക്കേണ്ട... സമീപത്തുള്ള മെക്കാനിക്കുകളെ ലഭ്യമാക്കുന്ന M24 ആപ്പ് പ്ലേ സ്റ്റോറില്‍ സജ്ജം. അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്സ് കേരള ഒരുക്കുന്ന MECHANIC24 (M24) എന്ന ആപ്ലിക്കേഷനാണ് ഈ മാസം 15 മുതല്‍ സജീവമാകുന്നത്.
ടു വീലർ, ത്രീ വീലർ, ഫോര്‍ വീലർ, ഹെവി വെഹിക്കിള്‍, കാര്‍ ഇലക്ട്രിക്കല്‍ റിപ്പയേഴ്സ്, ഓവർ ഹീറ്റിംഗ് റിപ്പയേഴ്സ്, ഡീലര്‍ ലോഗ്ബുക്ക്, എന്ജിന് വര്‍ക്ക് ആന്‍ഡ് ട്യൂണിംഗ്, എല്‍പിജി സര്‍വീസിംഗ്, സസ്പെന്ഷന് ആന്‍ഡ് സ്റ്റിയറിംഗ്, ടയര്‍ ഫിറ്റിംഗ് തുടങ്ങി 24ലേറെ വിഭാഗങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
നാല്പതിനായിരത്തോളം വരുന്ന വര്‍ക്ക്ഷോപ്പുകളുടെയും അനുബന്ധ സര്‍വീസുകളുടെയും സേവനങ്ങളാണ് ഇതുവഴി ലഭിക്കുകയെന്നു അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് നസീര്‍ കള്ളിക്കാടും ജനറല്‍ സെക്രട്ടറി കെ.ജി. ഗോപകുമാറും പറഞ്ഞു.
ആപ്ലിക്കേഷന്‍ സജ്ജമാക്കിയെങ്കിലും സര്‍വീസുകളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ അസോസിയേഷന് അംഗങ്ങള്‍ തന്നെ വരുംദിവസങ്ങളില്‍ ചേര്‍ക്കുമെന്നും ഇരുവരും വ്യക്തമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിനും വേണ്ട സേവനം അതാതിടങ്ങളില്‍ ലഭ്യമാകും.
കേരളത്തിലെ 14 ജില്ലകളില്‍ എവിടെ വച്ചും നമ്മള് ഓടിക്കുന്ന വാഹനം കേടായാല്‍ സമീപത്തെ ഏഴ്-എട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മെക്കാനിക്കുകളുടെയും വര്‍ക്ക്ഷോപ്പുകളുടെയും നമ്പറുകള്‍ ലഭിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.
അസോസിയേഷനിലെ അംഗങ്ങളുടെ നമ്പറുകളാണ് ആപ്പിൽ ലഭ്യമായിട്ടുള്ളത്. ഈ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ അവരുടെ സേവനവും ലഭ്യമാകും. 24 മണിക്കൂറും സേവനം ലഭിക്കുന്ന വിധമാണ് ആപ്പ് സജ്ജീകരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ സമ്പൂര്‍ണമായി തന്നെ ആപ്ലിക്കേഷന്‍ സജീവമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷന്.