കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനം (ക്രെഡായ് കേരള സ്റ്റേറ്റ്കോണ്‍) ഇന്നും നാളെയുമായി കളമശേരി ചാക്കോളാസ് പവലിയന് ഈവന്റ് സെന്ററില്‍ നടക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നവീനരീതികളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന സമ്മേളനം ഇന്ന് രാവിലെ 10.30ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
അനറോക് ഗ്രൂപ്പ് ചെയര്മാന് അനുജ് പുരി മുഖ്യാതിഥിയാകും. ക്രെഡായ് കേരള ചെയര്മാന് എം.എ. മെഹബൂബ്, കോണ്‍ഫറന്‍സ് ചെയര്മാന് എം.വി. ആന്റണി, സെക്രട്ടറി ജനറല്‍ ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വിവിധ സാങ്കേതിക സെഷനുകള്‍ നടക്കും. നാനൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തിനെത്തും.
നാളെ രാവിലെ 9.30ന് സാങ്കേതിക സെഷനുകള്‍ പുനരാരംഭിക്കും. 11.30ന് മന്ത്രി പി. രാജീവ്, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയ സെക്രട്ടറി മനോജ് ജോഷി, നിയുക്ത ക്രെഡായ് ദേശീയ പ്രസിഡന്റ് ബൊമന്‍ ഇറാനി, റാം റെഡ്ഡി, എം.ജി. രാജമാണിക്യം, സുമന് ബില്ല എന്നിവര്‍ പങ്കെടുക്കും.
കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വികസനങ്ങള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള ക്രെഡായ് റിപ്പോര്‍ട്ട് മന്ത്രി രാജീവ് പ്രകാശനം ചെയ്യും.