കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന ഹര് ഘര്‍ തിരംഗ (എല്ലാ വീടുകളിലും ത്രിവര്‍ണം) കാമ്പയിനു പിന്തുണയുമായി 10,000 അപ്പാര്‍ട്ട്മെന്റുകളില്‍ സൗജന്യമായി ദേശീയപതാക കിറ്റ് നല്കുന്ന അസറ്റ് ഹോംസ് പദ്ധതി സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കൊച്ചി പനമ്പിള്ളിനഗറിലെ അസറ്റ് സോളിട്ടെയര് 7എ അപ്പാര്‍ട്ടുമെന്റ് ഉടമ റിട്ട. മേജര്‍ ജനറല്‍ ടി.എം. ജോണ്‍ ആദ്യപതാക ഏറ്റുവാങ്ങി. ദേശീയപതാകയും ബാല്‍ക്കണിയില്‍ അതുയര്ത്തുന്നതിനുള്ള സംവിധാനവുമുള്പ്പെടുന്നതാണ് കിറ്റ്.
13 മുതല്‍ 15 വരെ പതാക ഉയര്ത്തക്കവിധം പതിനായിരം ദേശീയപതാകകള്‍ അസറ്റ് ഹോംസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച പാര്‍പ്പിട പദ്ധതികളിലെ ഉപയോക്താക്കള്‍ക്കും മറ്റ് ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും നല്‍കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു.