കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിൽ ലാഭം 327 കോടി രൂപയായിരുന്നു. 1,006 കോടി രൂപയുടെ മൊത്ത നിഷ്ക്രിയ ആസ്തി വെട്ടിക്കുറച്ച് കാലയളവിൽ നില മെച്ചപ്പെടുത്തി. 2.41 ശതമാനമാണ് അറ്റ നിഷ്ക്രിയ ആസ്തി.
മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 3,81,885 കോടി രൂപയില്‍ നിന്ന് 4,23,589 കോടി രൂപയായി ഉയർന്നു. മുന്‍വര്‍ഷം ആദ്യപാദത്തില്‍ 2,42941 കോടി രൂപയായിരുന്ന മൊത്തം നിക്ഷേപം ഇത്തവണ 2,60,045 കോടി രൂപയാണ്.
വായ്പകളിലും വര്‍ധനയുണ്ടായി. 1,63,544 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. പലിശ വരുമാനം 4,435 കോടി രൂപയും, നികുതി ഇതര വരുമാനം 593 കോടി രൂപയുമാണ്.