കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആകെ വിറ്റുവരവ് 3,333 കോടി രൂപ ആയി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 1,637 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. ഈവര്‍ഷം ഒന്നാം പാദത്തില്‍ ആകമാന ലാഭം (കണ്‍സോളിഡേറ്റഡ് പാറ്റ്) 108 കോടി രൂപ ആയപ്പോള്‍ മുന്‍വര്‍ഷം ഇതേ പാദത്തില്‍ 51 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
ഒന്നാം പാദത്തില്‍ ഇന്ത്യയിലെ വ്യാപാരത്തില്‍നിന്നുള്ള വിറ്റ് വരവ് 2,719 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 1,274 കോടി രൂപയായിരുന്നു. ഈവര്‍ഷം ഒന്നാം പാദത്തില്‍ ഇന്ത്യയിലെ വ്യാപാരത്തില്‍നിന്നുള്ള ആകമാന ലാഭം 95 കോടി രൂപ ആയപ്പോള്‍ മുന്‍വര്‍ഷം ഇതേ പാദത്തില്‍ 45 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.ഗള്‍ഫിലെ വ്യാപാരത്തില്‍നിന്നുള്ള ഒന്നാം പാദത്തിലെ വിറ്റുവരവ് 340 കോടിയില്‍നിന്ന് 574 കോടി രൂപയായി ഉയര്‍ന്നു.