കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില രണ്ടു തവണയായി 480 രൂപ വര്‍ധിച്ചു. രാവിലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ച് ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായി. ഉച്ചകഴിഞ്ഞ് വീണ്ടും ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമായി.