കൊച്ചി: ബോചെ എന്ന ബ്രാന്‍ഡ് നെയിമില്‍ വിവിധ ഗൃഹോപകരണങ്ങളും, വെള്ളമുണ്ടുകളും ഷര്‍ട്ടുകളും, ബോചെയുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും വിപണിയില്‍. വൈവിധ്യമാര്‍ന്ന വസ്ത്ര ഉത്പന്നങ്ങള്‍ തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍നിന്നു നിര്‍മിച്ചാണു വിപണിയിലെത്തിക്കുന്നത്.
ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) യും മുന്‍ എംപിയും ജിസിഡിഎ ചെയര്‍മാനുമായ കെ. ചന്ദ്രന് പിള്ളയും ചേര്‍ന്ന് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബോചെയും മോഡലുകളും ചേര്‍ന്ന് ബോചെ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടു റാമ്പ് വാക്ക് നടത്തി.
54 ഇനം ഗൃഹോപകരണങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 200 ഓളം പുതിയ ഉത്പന്നങ്ങളും ഇത് നിര്‍മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി ചെയര്മാന് ബോചെ അറിയിച്ചു.
കേരളത്തിലെ എല്ലാ പ്രമുഖ റീട്ടെയില്‍ ഷോപ്പുകളിലും കൂടാതെ ബോബി ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് സ്ഥാപനമായ ഫിജിക്കാര്‍ടിലൂടെയും ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാകും. ഫിജിക്കാര്‍ട്ട് സിഒഒ അനീഷ് കെ. ജോയ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തി.
സിനിമാതാരം സോന നായര്‍, ഫിജിക്കാര്‍ട്ട് സിഇഒ ജോളി ആന്റണി, മലങ്കര ക്രെഡിറ്റ് സൊസൈറ്റി സിജിഎം പൗസണ് വര്‍ഗീസ്, ബോബി ഗ്രൂപ്പ് പിആര്‍ഒ എം.ജെ. ജോജി, ഷിനില്‍ ചാക്കോ എന്നിവർ പ്രസംഗിച്ചു.