കൊച്ചി: ഫ്രാങ്ക്ളിന് ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്ന പേരില്‍ ഓപ്പണ്‍ എന്‍ഡഡ് ഡൈനാമിക് അസറ്റ് അലോക്കേഷന് ഫണ്ട് വിപണിയിലെത്തിക്കുന്നു. ഓഗസ്റ്റ് 16നു ഫ്രാങ്ക്ളിന് ഇന്ത്യാ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ യൂണിറ്റ് വില്പന ആരംഭിക്കും. ഓഗസ്റ്റ് 30ന് അവസാനിക്കും. യൂണിറ്റിന് വില പത്തുരൂപയാണ്.