മുംബൈ: നടപ്പു സാന്പത്തികവർഷത്തെ രണ്ടാം ത്രൈമാസത്തിലും (ജൂലൈ - സെപ്റ്റംബർ) ചെറുകിട സന്പാദ്യ പദ്ധതികളുടെ പലിശനിരക്കുകളിൽ മാറ്റംവരുത്താതെ കേന്ദ്രസർക്കാർ. ഇതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) വാർഷിക പലിശ നിരക്ക് 7.1 ശതമാനമായും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) വാർഷിക പലിശ നിരക്ക് 6.8 ശതമാനമായും തുടരും. 2020-21 ഒന്നാം ത്രൈമാസം മുതൽ പലിശനിരക്കുകളിൽ മാറ്റമില്ലാതെ തുടരുകയാണ്.