കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷല്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ മൊബൈല്‍ ആപ് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ എന്ന നേട്ടം പിന്നിട്ടു. മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്ടിവിറ്റി ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് അവരുടെ പോളിസികളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനും സര്‍വീസ് അഭ്യര്‍ഥനകള്‍ നടത്താനും തക്കവിധത്തില്‍ മൊബൈല്‍ ആപ് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. നിലവില്‍ ഉപഭോക്താക്കളുടെ ഓരോ നാലിലൊന്ന് സര്‍വീസ് ഇടപാടുകളും മൊബൈല്‍ ആപ്പിലൂടെയാണ് നടക്കുന്നത്.