കൊച്ചി: ഫര്‍ണീച്ചര്‍, ഇന്റീരിയര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കാനായി 20 ചാനല്‍ പങ്കാളികളെ കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്നു വര്‍ഷം 60 ശതമാനം വളര്‍ച്ചയാണ് ഗോദ്റെജ് ഇന്റീരിയോ ലക്ഷ്യമിടുന്നത്.