കൊച്ചി: വ്യവസായ സമൂഹം ഒപ്പമുണ്ടെന്നുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആത്മവിശ്വാസമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കാക്കനാട് സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര എക്സിബിഷന് കം കണ്വെന്ഷന് സെന്ററിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വ്യവസായ സംഘടനകള്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11,600 കോടി രൂപയുടെ നിക്ഷേപങ്ങളാണ് കേരളത്തില്‍ എത്തിയത്. കേരള യൂണിവേഴ്സിറ്റിക്ക് കിട്ടിയ എ പ്ലസ് അംഗീകാരവും സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് സഹായകമാകും. കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേക്ക് സമീപം നിര്‍ദിഷ്ട പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഉമാ തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.