മുംബൈ: ഓഹരിവിപണിയിലെ നേട്ടം തുടർച്ചയായ രണ്ടാം ദിവസത്തിലേക്കു കടന്നു. ബിഎസ്ഇ സെൻസെക്സ് 632 പോയിന്റ് കയറി 54,885 ലും എൻഎസ്ഇ നിഫ്റ്റി 182 പോയിന്റ് നേട്ടത്തോടെ 16,352ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.
ടെക് മഹീന്ദ്ര, ഇൻഡ്സിന്ധ് ബാങ്ക്, വിപ്രോ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്,ബജാജ് ഫിൻസേർവ്, എൽആൻഡ് ടി, എച്ച്സിഎൽ എന്നീ ഓഹരികളാണ് ഇന്നലെ തിളങ്ങിയത്. അതേസമയം, എൻടിപിസി, ഭാരത് എയർടെൽ, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, ആർഐഎൽ, ഏഷ്യൻ പെയിന്റ്സ്, നെസ്ലെ എന്നീ ഓഹരികൾ പിന്നോട്ടുപോയി.
യുഎസിലെയും മറ്റു വിദേശ വിപണികളിലെയും മുന്നേറ്റത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ ഓഹരിവിപണിയിലുമുണ്ടായത്. നിരക്കുയർത്തൽ ഒഴിവാക്കാൻ യുഎസ് ഫെഡ് ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും ആലിബാബ, ബൈദു തുടങ്ങിയ മികച്ച പ്രവർത്തന റിപ്പോർട്ടുകളുമാണ് ആഗോള നിക്ഷേപകർക്കു ധൈര്യമേകിയത്. യൂറോപ്യൻ ഓഹരികളും നേട്ടത്തിലായിരുന്നു.