കൊച്ചി: ഇന്ത്യയിലെയും യുഎഇയിലെയും പ്രമുഖ ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റായ ഫ്രഷ് ടു ഹോം രണ്ടു വര്‍ഷത്തേക്കു തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം രണ്വീര്സിംഗിനെ നിയമിച്ചു.
ഗുണമേന്മയില് വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത ഫ്രഷ് ടു ഹോമിനായി പുതിയ പരസ്യകാമ്പയിനുകള് തയാറാക്കിയിട്ടുണ്ടെന്നും ഗുണമേന്മയ്ക്കു കുറുക്കുവഴികളില്ലെന്നതാണു പുതിയ കാമ്പയിനിന്റെ ആപ്തവാക്യമെന്നും കമ്പനി സിഇഒ ഷാന്‍ കടവില്‍ പറഞ്ഞു.
ശുദ്ധമായ ഉത്പന്നങ്ങളാണു ഫ്രഷ് ടു ഹോം ഓരോ ദിവസവും ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കുന്നതെന്നും ഫ്രഷ് മീനും മീറ്റും വാങ്ങുന്നതിനു ഫ്രഷ് ടു ഹോമിനെയാണു താന്‍ തെരഞ്ഞെടുക്കുന്നതെന്നും രണ്‍വീര്‍സിംഗും വ്യക്തമാക്കി.
ഇന്ത്യയിലെ 150 ലധികം നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന ഫ്രഷ് ടു ഹോം രാജ്യത്തെ മറ്റു പ്രധാന നഗരപ്രദേശങ്ങളിലേക്കും ഒമാന്‍, സൗദി എന്നീ വിദേശരാജ്യങ്ങളിലേക്കുംകൂടി ഉടനെ ബിസിനസ് വ്യാപിപ്പിക്കുമെന്നു കമ്പനി സിഒഒ മാത്യു ജോസഫ് അറിയിച്ചു.
കേരളത്തിലെ കമ്പനിയുടെ സേവനം 45 സിറ്റികളില്നിന്നു ചെറുതും വലുതുമായ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം മത്സ്യകര്‍ഷകരെ സംഘടിപ്പിച്ചു സംസ്ഥാന
ത്താകെ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിനും ഫ്രഷ് ടു ഹോമിനു പദ്ധതിയുണ്ട്.