കൊച്ചി: ചെറുകിട-ഇടത്തരം ബിസിനസുകളെ സഹായിക്കുന്നതിന് എസ്എംബി വിദ്യാലയ ഒരുക്കുമെന്ന് ആമസോണ്‍ വെബ് സര്‍വീസസ്. സംരംഭങ്ങള്‍ക്കു അവരുടെ ഡാറ്റകളും പ്രവര്‍ത്തനങ്ങളും ഡിജിറ്റൈസ് ചെയ്യാന്‍ സഹായിക്കുന്നതിനുള്ള സമഗ്രമായ സാങ്കേതിക നൈപുണ്യ പരിപാടിയാണ് എസ്എംബി വിദ്യാലയ.
ബിസിനസുകളെ ലക്ഷ്യമിട്ടുള്ള 50 ലധികം സാങ്കേതിക വിദ്യാഭ്യാസ മൊഡ്യൂളുകളും രാജ്യത്തുടനീളമുള്ള ബിസിനസ് വളര്‍ച്ചയെ ഉപയോഗപ്പെടുത്താനുള്ള അവസരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രാദേശിക മൂന്നാംതല സാങ്കേതിക ദാതാക്കളുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ക്യൂറേറ്റഡ് സോഫ്റ്റ്വെയര് സൊല്യൂഷനുകള്‍ ഉള്‍പ്പെടുത്തി ആമസോണ്‍ ഡിജിറ്റല്‍ സ്യൂട്ട് വിപുലീകരിച്ചതായും ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചു. ഓണ്‍ലൈനായും നേരിട്ടും പരിശീലനം ലഭ്യമാണ്.