കോഴിക്കോട്: മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം ധനലക്ഷ്മി ബാങ്ക് 134.30 കോടി രൂപയുടെ പ്രവര്‍ത്തനലാഭം കൈവരിച്ചു. ഇക്കാലയളവിലെ അറ്റാദായം 35.90 കോടി രൂപയാണ്. മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ 63.62 കോടി രൂപയുടെ പ്രവര്‍ത്തനലാഭവും 23.42 കോടി രൂപയുടെ അറ്റാദായവും ബാങ്കിന് നേടാന്‍ കഴിഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസ്സ് 10.69 ശതമാനം വളര്‍ച്ച കൈവരിച്ച് 20,847 കോടി രൂപയായി. തൊട്ടുമുന്‍പുള്ള സാമ്പത്തികവര്‍ഷത്തില്‍ മൊത്തം ബിസിനസ്സ് 18,834 കോടി രൂപയായിരുന്നു. നിക്ഷേപം 5.90 ശതമാനം വളര്‍ച്ച കൈവരിച്ച് 12,403 കോടി രൂപയായും ആകെ വായ്പ 18.56% ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 8,444 കോടി രൂപയുമായി.
നിക്ഷേപത്തിന്റെ 34.28 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്.മുന്‍ഗണനാ വായ്പയില്‍ ഗണ്യമായ വര്‍ധന നേടാന്‍ ബാങ്കിന് ഇക്കാലയളവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ എല്‍. ചന്ദ്രന് അറിയിച്ചു.