കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജിഎസ്ടിയുടെ പേരിലുള്ള നടപടികളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാറ്റം വരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര.
ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ നിയമനിര്‍മാണങ്ങള്‍ക്കും, ആവശ്യമായ പ്രത്യേക ഇളവുകള്‍ നല്‍കുന്നതിനും ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.
എന്നാല്‍, ജിഎസ്ടി നിയമങ്ങളില്‍ ജനങ്ങള്‍ക്കും നികുതിദായകര്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് കൗണ്‍സിലിന്റെ ശിപാര്‍ശ ആവശ്യമില്ലെന്നും, കൗണ്‍സില്‍ നല്കുന്ന എല്ലാ ശിപാര്‍ശകളും അതേപടി അംഗീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടി നിയമങ്ങളിലെ വ്യാപാരിദ്രോഹപരമായ വകുപ്പുകള്‍ റദ്ദ് ചെയ്യുന്നതിനു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജിഎസ്ടിയുടെ ആരംഭ ഘട്ടത്തിലെ മൂന്നു വര്‍ഷങ്ങളിലെ അസസ്മെന്റുകള്‍, ഏറ്റവും ലഘുതരമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.