കൊച്ചി: ഗൃഹോപകരണ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്തെ മുന്‍നിരക്കാരായ ഹെയര്‍ നിര്‍മിത ബുദ്ധി സംവിധാനമുള്ള രണ്ടു പുതിയ വാഷിംഗ് മെഷീന് ശ്രേണികള്‍ അവതരിപ്പിച്ചു. ആധുനിക സൂപര്‍ സൈലന്റ് ഡയറക്ട് മോഷന്‍ മോട്ടറും 525 എംഎം സൂപര്‍ ഡ്രമ്മുമായുള്ള ഹെയര്‍ 959 ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്, 99.9 ശതമാനം അണുക്കളേയും കഠിനമായ കറകളേയും നശിപ്പിക്കുന്ന, ഉള്ളില്‍ തന്നെ ഹീറ്റര്‍ സാങ്കേതികവിദ്യ ഉള്ള പുതിയ ടോപ് ലോഡ് വാഷിംഗ് മെഷീന് എന്നിവയാണ് അവതരിപ്പിച്ചത്.