മുംബൈ: രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഇന്നലെ മുൻദിവസത്തെ ക്ലോസിംഗ് നിരക്കിനെ അപേക്ഷിച്ച് 16 പൈസ ഇടിഞ്ഞ് 77.60 ലെത്തി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താണ ക്ലോസിംഗ് നിരക്കാണിത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 77.57 ൽ തുടക്കം കുറിച്ച രൂപ 77.61 വരെ താണ ശേഷമാണ് 77.60 ൽ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഓഹരിവിപണി ഇന്നലെ നഷ്ടത്തിലായിരുന്നു.
ബിഎസ്ഇ സെൻസെക്സ് 109.94 പോയിന്റ് നഷ്ടത്തിൽ 54,208.53ലും എൻഎസ്ഇ നിഫ്റ്റി 19 പോയിന്റ് ഇടിവോടെ 16,240.30 ലുമാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകർ വില്പനക്കാരാകുന്ന പ്രവണത തുടരുകയാണിപ്പോഴും. ചൊവ്വാഴ്ച അവർ 2192.44 കോടി രൂപയുടെ ഓഹരികളാണു വിറ്റത്.