മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയശേഷം തിരിച്ചുകയറി രൂപ. 77.67 ൽ വ്യാപാരം ആരംഭിച്ച രൂപ ക്രൂഡ് വില വർധനയെത്തുടർന്ന് റിക്കാർഡ് താഴ്ചയായ 77.79 ലെത്തുകയായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യൻ ഓഹരിവിപണി മുന്നേറിയതോടെ രൂപയും മെച്ചപ്പെട്ടു. മുൻ ദിവസത്തെ ക്ലോസിംഗിനെ അപേക്ഷിച്ച് ഏഴ് പൈസയുടെ നേട്ടത്തോടെ 77.48 ലാണു രൂപ ക്ലോസ് ചെയ്തത്.
അതേസമയം ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നേട്ടത്തിലായിരുന്നു. ബിഎസ്ഇ സെൻസെക്സ് 1344 പോയിന്റ് നേട്ടത്തോടെ 54,318.47 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇതോടെ നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. എൻഎസ്ഇ നിഫ്റ്റി 417 പോയിന്റ് കയറി 16,259.30 ൽ ക്ലോസ് ചെയ്തു.ടാറ്റാ സ്റ്റീൽ,ആർഐഎൽ,ഐടിസി, വിപ്രോ,ഐസിഐസിഐ ബാങ്ക് ബാങ്ക്,മാരുതി തുടങ്ങിയ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.