കൊച്ചി: വൈദ്യുത വാഹന ചാര്‍ജിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ടാറ്റാ പവറുമായി സഹകരിക്കും. ഹുണ്ടായിയുടെ 29 പട്ടണങ്ങളിലായുള്ള 34 ഡീലര്‍ കേന്ദ്രങ്ങളില്‍ ടാറ്റാ പവറിന്റെ ഡിസി 64 കിലോവാട്ട് അതിവേഗ ചാര്‍ജറുകള്‍ സ്ഥാപിക്കും. നിലവിലുള്ള 7.2 കിലോവാട്ട് എസി ചാര്‍ജറുകള്‍ക്കു പുറമെയായിരിക്കും ഇത്. ഹുണ്ടായ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കുകളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.