കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പുതിയ പെന്ഷന് പദ്ധതിയായ ഐസിഐസിഐ പ്രൂ ഗാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളക്സി പുറത്തിറക്കി. റിട്ടയര്‍മെന്റ് കാലത്തേക്കു വേണ്ടി സ്ഥിരമായ നിക്ഷേപങ്ങള്‍ നടത്താന്‍ അവസരം നല്കുന്ന ഈ പദ്ധതിയില്‍ ഹെല്‍ത്ത് ബൂസ്റ്ററുകള്‍ക്കും ബുസ്റ്റര്‍ പേ ഔട്ടുകള്‍ക്കും അവസരവുമുണ്ട്. ഏഴു വിവിധ രീതികളില്‍ പദ്ധതി ലഭ്യമാണ്.
ആരോഗ്യ സേവനം, ജീവിതശൈലി ആവശ്യങ്ങള്‍ എന്നിവയ്ക്കായി അധിക ലിക്വിഡിറ്റി നേടാനാവും വിധത്തിലാണ് വിവിധ വേരിയന്റുകള്‍. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു വിഘാതമാകുന്ന ബുദ്ധിമുട്ടുകള്‍ നിര്‍ണയിക്കപ്പെട്ടാല്‍ അധിക കാഷ് ഫ്ളോ ഉറപ്പാക്കുന്നതാണ് ഇതിന്റെ ആക്സിലറേറ്റഡ് ഹെല്‍ത്ത് ബൂസ്റ്റര്‍. ആനുവിറ്റിക്കു പുറമെ അഞ്ചു തവണയായി തുക ലഭിക്കുന്നതാണ് ബൂസ്റ്റര്‍ പേ ഔട്ട്. പ്രീമിയം തിരികെ കിട്ടുന്നതും പ്രത്യേക മാരകരോഗങ്ങള്‍ ഉള്ളപ്പോള്‍ പോളിസി സറണ്ടര്‍ ചെയ്യാനാവുന്നതും അടക്കമുള്ള കാര്യങ്ങൾ ഈ പദ്ധതിക്കു കീഴില്‍ തെരഞ്ഞെടുക്കാം.