തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10,818 കോടി രൂപയുടെ മൊത്ത വിറ്റുവരവുമായി ചരിത്രമെഴുതി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനമാണു വര്‍ധന.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ മൊത്ത ലാഭം 224 കോടി രൂപയാണ്. നാലാം പാദത്തിലെ മൊത്ത വിറ്റുവരവ് 2,857 കോടിയായിരുന്നു. ഇന്ത്യയിലെ വ്യാപാരത്തില്‍നിന്നുള്ള വിറ്റുവരവ് 2,399 കോടി രൂപയും. ഗള്‍ഫില്‍നിന്നുള്ള ആകമാന വിറ്റുവരവ്, മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് അതേ തലത്തില്‍ 425 കോടിയായിരുന്നു.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഗള്‍ഫിലെ നാലു രാജ്യങ്ങളിലുമായുള്ള 154 ഷോറൂമുകളിലായി 5,40,000 ചതുരശ്രയടിയില്‍ കൂടുതല്‍ റീട്ടെയ്ല്‍ സ്പെയ്സ് നിലവിൽ കല്യാണിനുണ്ട്.