മുംബൈ: ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം റിക്കാർഡ് താഴ്ചയിൽ. മുൻ ദിവസത്തെ ക്ലോസിംഗ് നിരക്കിനെ അപേക്ഷിച്ച് 60 പൈസ താണ് 77.50 ലാണ് രൂപ ഇന്നലെ ഡോളറുമായുള്ള വിനിമയത്തിൽ വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ ഏറ്റവും താണ ക്ലോസിംഗ് നിരക്കാണിത്. മാർച്ച് ഏഴിന് 76.98 ലേക്കു താണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താണ ക്ലോസിംഗ് നിരക്ക്.
യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ആഴ്ചയിൽ അടിസ്ഥാന പലിശ നിരക്കിൽ 50 ബേസിസ് പോയിന്റിന്റെ വർധന വരുത്തിയതിനെത്തുടർന്ന് ആഗോള തലത്തിൽ ഡോളർ കരുത്തു പ്രാപിക്കുന്നതാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്.
വിദേശനിക്ഷേപകർ ഇന്ത്യയെ ഉപേക്ഷിച്ച് യുഎസ് സർക്കാർ കടപ്പത്രങ്ങൾ ഉൾപ്പെടെയുള്ളവയിലേക്ക് ആകൃഷ്ടരാകുന്നതും രൂപയ്ക്കു പ്രതിസന്ധിയാകുന്നുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ആഗോള കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്കുകൾ വീണ്ടുമുയർത്തിയാൽ രൂപ കൂടുതൽ ദുർബലമാകുമെന്നാണു വിലയിരുത്തൽ.
ഇന്നലെ വ്യാപാരവേളയിൽ രൂപ 77.52 വരെ എത്തിയിരുന്നു. വെള്ളിയാഴ്ച 76.90 ലായിരുന്നു രൂപയുടെ ക്ലോസിംഗ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡോളറുമായുള്ള വിനിമയത്തിൽ 115 പൈസയാണു രൂപയ്ക്കു നഷ്ടമായത്.
ഓഹരിവിപണിയും ഇന്നലെ നഷ്ടത്തിലായിരുന്നു. സെൻസെക്സ് 364.91 പോയിന്റ് താണ് 54,470.67 ലും എൻഎസ്ഇ നിഫ്റ്റി 109.40 പോയിന്റ് നഷ്ടത്തിൽ 16,301.85 ലുമാണു വ്യാപാരം അവസാനിപ്പിച്ചത്.