കൊച്ചി: കോവിഡാനന്തര കേരള ടൂറിസത്തിന്റെ കുതിച്ചു ചാട്ടത്തിനുള്ള ചവിട്ടുപടിയാണ് കേരള ട്രാവല്‍ മാര്‍ട്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. കേരള ട്രാവല്‍ മാര്‍ട്ടിന്റെ 11-ാം ലക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിച്ചതിലുള്ള മികച്ച റിക്കാര്‍ഡ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഉപയോഗിക്കണം. പൊതുസ്വകാര്യ പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് കെടിഎമ്മെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.
കോവിഡാനന്തര കാലത്ത് ഇത്രയും വലിയ മാര്‍ട്ട് നടത്തുകയെന്നതു വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. സ്ഥാനമൊഴിഞ്ഞ കെടിഎം സിഇഒ കെ.എസ്. ഷൈനിന് ചടങ്ങില്‍ യാത്രയയപ്പ് നല്കി. കെടിഎം ട്രഷറര്‍ ജിബ്രാന് ആസിഫ്, വൈസ് പ്രസിഡന്റ് ജെയിംസ് കൊടിയന്തറ, റിസപ്ഷന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്‍മല എല്‍, സിഇഒ കെ. രാജ്കുമാര്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.