തൃശൂർ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ മൂന്നാറിലും ആലപ്പുഴയിലും അത്യാധുനിക സംവിധാനങ്ങളുൾക്കൊള്ളിച്ച് പുതിയ റിസോർട്ടുകളുമായി വിന്റർഫീൽ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്.
വിന്റർഫീൽ വൈറ്റ് മിസ്റ്റ്, വിന്റർഫീൽ വെനീസ് എന്നീ റിസോർട്ടുകളാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തൃശൂർ ജില്ലാ കമ്മിറ്റിയാണ് വിന്റർഫീൽ ഹോട്ടൽസ് ആന്റ് റിസോർട്ട്സിന് നേതൃത്വം നൽകുന്നത്.
മൂന്നാറിൽ ആരംഭിക്കുന്ന വിന്റർഫീൽ വൈറ്റ് മിസ്റ്റിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് വിന്റർഫീൽ ചെയർമാൻ കെ.വി. അബ്ദുൾഹമീദ് നിർവഹിക്കും. മാനേജിംഗ് ഡയറക്ടർ എൻ.ആർ. വിനോദ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചലച്ചിത്രതാരം ബാബുരാജ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.എൻ. ദിവാകരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ പി. പവിത്രൻ, സിഎഫ്ഒ വി.ടി. ജോർജ് എന്നിവർ പങ്കെടുക്കും.
ഹൗസ് ബോട്ട് ഉൾപ്പെടെ ആലപ്പുഴയിൽ ആരംഭിക്കുന്ന വിന്റർഫീൽ വെനീസിന്റെ ഉദ്ഘാടനം ഈ മാസം 31ന് ഉച്ചയ്ക്ക് രണ്ടിനു നടക്കും. ഈ വർഷംതന്നെ വിന്റർഫീൽ വൈത്തിരി വുഡ്സ് എന്ന പേരിൽ വയനാട്ടിലും വിന്റർഫീൽ മൗണ്ടൻ എന്ന പേരിൽ കൊടൈക്കനാലിലും അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച റിസോർട്ടുകൾ പ്രവർത്തനം തുടങ്ങും.
കൂടാതെ, കോവളത്ത് വിന്റർഫീൽ ഓഷ്യൻ, ഗുരുവായൂരിൽ വിന്റർഫീൽ പ്രസാദം, ഊട്ടിയിൽ വിന്റർഫീൽ ബെൽ മൗണ്ട്, പൂമലയിൽ വിന്റർ ഗാർഡൻ റിസോർട്ട് എന്നിവയും തുടങ്ങുമെന്ന് ചെയർമാൻ കെ.വി. അബ്ദുൾഹമീദ് പറഞ്ഞു.