മുംബൈ: വാട്സ്ആപ്പിലൂടെ ഉയർന്ന സൈസിലുളള ഫയലുകൾ അയയ്ക്കാൻ കഴിയില്ലെന്ന പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു. ഒരു പ്രാവശ്യം രണ്ടു ജിബിവരെയുള്ള ഫയലുകൾ അയയ്ക്കുന്നതിനുള്ള സംവിധാനമാണു വാട്സ് ആപ്പിലെത്തിയിരിക്കുന്നത്. ഇത്തരത്തിൽ അയയ്ക്കുന്ന ഫയലുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ സുരക്ഷയുണ്ടായിരിക്കുമെന്നും കന്പനി അറിയിച്ചു. ഫയലുകൾ അയയ്ക്കാൻ അല്ലെങ്കിൽ ഡൗണ്‍ലോഡ് ചെയ്യാൻ എത്ര സമയമെടുക്കുമെന്നും അറിയാൻ കഴിയും. നേരത്തെ 100 എംബി മാത്രമുള്ള ഫയലുകളേ ആപ്പിലൂടെ അയയ്ക്കാൻ കഴിയുമായിരുന്നുളളൂ.
വാട്സ്ആപ്പിലെത്തുന്ന മെസേജുകളോട് ഇമോജികൾ വഴി പ്രതികരിക്കുന്നതിനുള്ള ഇമോജി റിയാക്ഷൻ ഫീച്ചറാണു പുതുതായി എത്തിയ മറ്റൊരു ഫീച്ചർ. സന്ദേശങ്ങളിൽ ലോംഗ് പ്രസ് ചെയ്യുന്പോൾ ആറു ഇമോജികൾ അടങ്ങുന്ന വിൻഡോ പ്രത്യക്ഷപ്പെടുകയും അതിൽനിന്ന് ആവശ്യമായവ തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചറിന്റെ പ്രവർത്തന രീതി. ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയവയിൽ ഈ ഫീച്ചർ നേരത്തെ മുതൽ ലഭ്യമാണ്.
ഗ്രൂപ്പിലെ അംഗസംഖ്യ സംബന്ധിച്ച പരിധി ഇരട്ടിയാക്കിയതാണു മറ്റൊരു പ്രധാനം മാറ്റം. ഇതിലൂടെ, അഡ്മിൻമാർക്ക് ഗ്രൂപ്പിൽ 512 പേരേ വരെ ഉൾപ്പെടുത്താനാകും.
പുതിയ ഫീച്ചറുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇമോജി റിയാക്ഷൻ ഫീച്ചറും രണ്ടു ജിബിവരെയുള്ള ഫയൽ സെൻഡിംഗ് സൗകര്യവുമായിരിക്കും ലഭിക്കുക. പുത്തൻ ഫീച്ചറുകൾക്കായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.