+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​എ​സ്ബി ബാ​ങ്കി​ന് 458.49 കോ​ടി രൂ​പ അ​റ്റാ​ദാ​യം

കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ 458.49 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 218.4
സി​എ​സ്ബി ബാ​ങ്കി​ന്  458.49 കോ​ടി രൂ​പ അ​റ്റാ​ദാ​യം
കൊ​​​ച്ചി: സി​​​എ​​​സ്ബി ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ 458.49 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍​വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 218.40 കോ​​​ടി രൂ​​​പ​​​യേ​​​ക്കാ​​​ള്‍ 109.93 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണി​​​ത്. ന​​​ട​​​പ്പു വ​​​ര്‍​ഷ​​​ത്തെ നാ​​​ലാം ക്വാ​​​ര്‍​ട്ട​​​റി​​​ലെ അ​​​റ്റാ​​​ദാ​​​യം മു​​​ന്‍​വ​​​ര്‍​ഷ​​ത്തെ 42.89 കോ​​​ടി രൂ​​​പ​​​യി​​​ല്‍​നി​​​ന്ന് 204.63 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 130.67 കോ​​​ടി രൂ​​​പ​​​യി​​​ലേ​​​ക്കു കു​​​തി​​​ച്ചു​​​യ​​​ര്‍​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭം മു​​​ന്‍​വ​​​ര്‍​ഷ​​ത്തെ 515.52 കോ​​​ടി​​​യി​​​ല്‍​നി​​​ന്ന് 19 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 613.72 കോ​​​ടി രൂ​​​പ​​​യാ​​​യി.

അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം മു​​​ന്‍​വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 22.51 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 1153.30 കോ​​​ടി​​​യി​​​ലെ​​​ത്തി. വ​​​ര്‍​ധ​​​ന 211.91 കോ​​​ടി. 79 കോ​​​ടി രൂ​​​പ​​​യു​​​ടെ കി​​​ട്ടാ​​​ക്ക​​​ടം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ 1.17 ശ​​​ത​​​മാ​​​ന​​​ത്തി​​​ല്‍​നി​​​ന്ന് 0.68 ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ഴ്ന്നു.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ ബാ​​​ങ്ക് 100 ശാ​​​ഖ​​​ക​​​ള്‍ പു​​​തി​​​യ​​​താ​​​യി തു​​​റ​​​ന്നു. ഡി​​​പ്പോ​​​സി​​​റ്റ് 5.48 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 20,188.3 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​ച്ച​​​പ്പോ​​​ള്‍ വാ​​​യ്പ 9.53 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യോ​​​ടെ 15,814.68 കോ​​​ടി​​​യാ​​​യി. സ്വ​​​ര്‍​ണ​​​പ്പ​​​ണ​​​യ​​​വാ​​​യ്പ 6,570 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. നി​​​ര​​​വ​​​ധി വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലും റി​​​ക്കാ​​​ര്‍​ഡ് അ​​​റ്റാ​​​ദാ​​​യം നേ​​​ടാ​​​ന്‍ ബാ​​​ങ്കി​​​നു സാ​​​ധി​​​ച്ചു​​​വെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പ്രാ​​​ലേ മൊ​​​ണ്ട​​​ല്‍ പ​​​റ​​​ഞ്ഞു.