കൊച്ചി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച അടല്‍ പെന്ഷന് യോജന പദ്ധതി കൂടുതല്‍ പേരിൽ എത്തിക്കുന്നതില്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് രണ്ടു ദേശീയ പുരസ്കാരങ്ങള്‍. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അഥോറിറ്റി (പിഎഫ്ആര്‍ഡിഎ) ഏര്‍പ്പെടുത്തിയ ലീഡര്‍ഷിപ്പ് കാപിറ്റല്‍, മേക്കേഴ്സ് ഓഫ് എക്സലന്‍സ് എന്നീ പുരസ്കാരങ്ങളാണ് ഇസാഫ് ബാങ്കിന് ലഭിച്ചത്.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇസാഫ് ബാങ്കിനുവേണ്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് കെ. ജോണ്‍ ധനമന്ത്രാലയം ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയില്‍ നിന്നു പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് അടല്‍ പെന്ഷന് യോജന പദ്ധതിയിലെ മൊത്തം എൻറോള്‍മെന്റ് 4.01 കോടി കവിഞ്ഞു.