മുംബൈ: ഏപ്രിലിൽ രാജ്യത്തുനിന്നുള്ള കയറ്റുമതി, മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 24.22 ശതമാനമുയർന്ന് 3819 കോടി ഡോളർ ആയി. റിക്കാർഡ് കണക്കാണിത്. പെട്രോളിയം ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, രാസപദാർഥങ്ങൾ തുടങ്ങിയവയ്ക്ക് മറ്റു രാജ്യങ്ങളിൽനിന്നു ഡിമാൻഡ് ഏറിയതാണു കയറ്റുമതിയുയർത്തിയത്.
കഴിഞ്ഞ മാസം ഇറക്കുമതിയിലുണ്ടായ വർധന 26.55 ശതമാനമാണ്; 5826 കോടി ഡോളർ. ഇതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി ഏപ്രിലിൽ 2007 കോടി ഡോളർ ആയി ഉയർന്നു. മുൻ വർഷം ഏപ്രിലിൽ വ്യാപാരക്കമ്മി 1529 കോടി ഡോളർ ആയിരുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 113.21 ശതമാനവും ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 64.04 ശതമാനവുമാണ് ഇക്കുറി വർധന. അതേസമയം പെട്രോളിയം -ക്രൂഡ് ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ 81.21 ശതമാനം വർധനയാണു രേഖപ്പെടുത്തിയത്.