കൊച്ചി: കറിവയ്ക്കാന്‍ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള മീമി ആപ്പിന്റെ സേവനം ഫെബ്രുവരി ആദ്യ വാരത്തോടെ എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ മീമി ആപ്പും സ്റ്റോറുകളും സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍നിന്നു ശേഖരിക്കുന്ന മീന്‍ സംസ്കരിച്ചു വൃത്തിയാക്കി കഷണങ്ങളായി അരക്കിലോ പായ്ക്കുകളില്‍ ഫ്രീസ് ചെയ്യാതെ വീട്ടമ്മമാരുടെ അരികിലെത്തിക്കുകയാണ് മീമി ആപ്പ് ചെയ്യുന്നത്.
https://play.google.com/store/apps/details എന്ന ലിങ്കിലൂടെയോ അല്ലെങ്കില്‍ പ്ലേ സ്റ്റോര്‍ ആപ്പിലൂടെയോ മീമി ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. രാത്രി ഒമ്പത് വരെ ബുക്കിംഗ് സ്വീകരിക്കുന്ന മീന്‍ പിറ്റേന്ന് രാവിലെ ഒമ്പതിനു മുന്‍പായി വീട്ടുപടിക്കല്‍ ഏജന്റുമാര്‍ വഴി എത്തിക്കും.
ഇഷ്ടപ്പെടുന്ന മീന്‍ മീമി സ്റ്റോറില്‍നിന്നു മീമി ഫിഷ് ആപ്പിലൂടെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.
ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് സംസ്കരണ രീതി മനസിലാക്കുന്നതിലൂടെ ഉപഭോക്താവിന് മീനിന്റെ ഉറവിടവും സംസ്കരണരീതിയും വിഷപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ടോ എന്നും അറിയാന്‍ കഴിയും.