കൊച്ചി: ഫിന്‍ടെക് രംഗത്തെ പ്രമുഖ സാസ് കമ്പനിയായ കെഫിന് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ബ്രാന്‍ഡ് മുദ്ര പരിഷ്കരിച്ചു. കമ്പനിയുടെ സാങ്കേതിക വിദ്യയിലെ മികവ്, വിശ്വാസ്യത, ആശയ നേതൃത്വം എന്നീ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് കെഫിന് ടെക് എന്ന പേരിലറിയപ്പെടുന്ന കമ്പനിയുടെ പുതിയ രൂപം.