കൊച്ചി: ആഗോള പ്രൊഡക്ട് എന്‍ജിനിയറിംഗ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് സര്ട്ടിഫിക്കേഷന് ലഭിച്ചു.
വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം എന്നിങ്ങനെ ട്രസ്റ്റ് ഇന്‍ഡക്സിന്റെ അഞ്ച് പ്രധാന മാനദണ്ഡങ്ങളിലും കാഴ്ചവച്ച മികച്ച പ്രവര്‍ത്തനം കണക്കിലെടുത്താണ് അംഗീകാരം. തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും സന്തോഷവും നല്കുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്വസ്റ്റിന് സാധിച്ചെന്ന് ക്വസ്റ്റ് ഗ്ലോബല്‍ ചീഫ് പീപ്പിള്‍ ഓഫീസര്‍ നികേത് സുന്ദര്‍ പറഞ്ഞു.
രണ്ടു വര്‍ഷമായി ലോകം എങ്ങനെയാണ് കടന്നുപോയതെന്ന് കണക്കിലെടുക്കുമ്പോള്‍ ജോലി ചെയ്യാനുള്ള ഏറ്റവും മികച്ച സ്ഥലം എന്ന സര്ട്ടിഫിക്കേഷന് നേടിയത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലിസ്ഥല സംസ്കാരത്തെക്കുറിച്ച് പഠിക്കുന്ന ആഗോള അഥോറിറ്റിയാണ് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്.