+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടും റി​​​ട്ടേ​​​ണു​​​ക​​​ളും ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു

കോവിഡിന്‍റെ അ​​​തി​​​പ്ര​​​സ​​​രം, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ സോ​ഫ്റ്റ്‌​വേ​ര്‍ ത​​​ക​​​രാ​​​ർ എ​ന്നി​വ മൂ​ലം നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട പ്രഫ​​​ഷ​​​ണ​​​ലു​​​ക
ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടും റി​​​ട്ടേ​​​ണു​​​ക​​​ളും ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു
കോവിഡിന്‍റെ അ​​​തി​​​പ്ര​​​സ​​​രം, ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ സോ​ഫ്റ്റ്‌​വേ​ര്‍ ത​​​ക​​​രാ​​​ർ എ​ന്നി​വ മൂ​ലം നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട പ്രഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കു​​​മൊ​​​ക്കെ ഉ​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു കേ​​​ന്ദ്ര പ്ര​​​ത്യ​​​ക്ഷ​​​നി​​​കു​​​തി ബോ​​​ർ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും റി​​​ട്ടേ​​​ണു​​​ക​​​ളും ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​കി​​​കൊ​​​ണ്ടു 11-01-2022ൽ ​​​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ട് ഫയലിംഗ്‌

ടാ​​​ക്സ് ഓ​​​ഡി​​​റ്റിം​​​ഗി​​​ന് വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ള്ള നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ 2020-21 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഓ​​​ഡി​​​റ്റ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ 2022 ജ​​​നു​​​വ​​​രി 15നു ​​​മു​​​ന്പു ഫ​​​യ​​​ൽ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ച​​​ട്ടം. പ്ര​​​സ്തു​​​ത തീ​​​യ​​​തി 2022 ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

റിട്ടേണ്‍ ഫയലിംഗ്‌

ടാ​​​ക്സ് ഓ​​​ഡി​​​റ്റിം​​​ഗി​​​ന് വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ള്ള നി​​​കു​​​തി​​​ദാ​​​യ​​​ക​​​രും അ​​​വ​​​ർ പ​​​ങ്കു​​​വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​യും അ​​​വ​​​യു​​​ടെ പ​​​ങ്കു​​​കാ​​​രും ക​​​ന്പ​​​നി​​​ക​​​ളും റി​​​ട്ടേ​​​ണു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം 2022 ഫെ​​​ബ്രു​​​വ​​​രി 15 ആ​​​യി​​​രു​​​ന്ന​​​ത് മാ​​​ർ​​​ച്ച് 15 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

നി​​​കു​​​തി​​​ദാ​​​യ​​​ക​​​ന് അ​​​ക്കൗ​​​ണ്ടി​​​ലെ വി​​​റ്റു​​​വ​​​ര​​​വ് ഒ​​​രു കോ​​​ടി രൂ​​​പ​​​യോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​ണെ​​​ങ്കി​​​ലും അ​​​നു​​​മാ​​​ന നി​​​കു​​​തി അ​​​ട​​​ച്ചു കോ​​​ന്പൗ​​​ണ്ട് ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും നി​​​ർ​​​ബ​​​ന്ധി​​​ത ഓ​​​ഡി​​​റ്റിം​​​ഗി​​​നു വി​​​ധേ​​​യ​​​രാ​​​കും. പ്രൊ​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്ക് 50 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു പ​​​രി​​​ധി. എ​​​ന്നാ​​​ൽ 95 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ​​​ര​​​വു​​​ക​​​ളും ചെ​​​ല​​​വു​​​ക​​​ളും ബാ​​​ങ്കി​​​ലൂ​​​ടെ​​​യാ​​​ണെ​​​ങ്കി​​​ൽ 2020-21 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 10 കോ​​​ടി രൂ​​​പ വ​​​രെ വി​​​റ്റു​​​വ​​​ര​​​വു​​​ള്ള​​​വ​​​ർ ക​​​ണ​​​ക്കു​​​ക​​​ൾ ഓ​​​ഡി​​​റ്റ് ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. ഇ​​​വ​​​ർ​​​ക്കു മൊ​​​ത്ത​​​വ​​​ര​​​വി​​​ന്‍റെ അ​​​ഞ്ചുശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ക്യാ​​​ഷാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​വാ​​​ൻ പാ​​​ടി​​​ല്ല.

അ​​​തോ​​​ടൊ​​​പ്പം മൊ​​​ത്തം ചെ​​​ല​​​വു​​​ക​​​ളു​​​ടെ അ​​​ഞ്ചുശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ രൂ​​​പ ക്യാ​​​ഷാ​​​യി ചെ​​​ല​​​വാ​​​ക്കാ​​​നും പാ​​​ടി​​​ല്ല. അ​​​നു​​​മാ​​​ന​​​നി​​​കു​​​തി അ​​​ട​​​ച്ചു കോ​​​ന്പൗ​​​ണ്ട് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു വി​​​റ്റു​​​വ​​​ര​​​വി​​​ന്‍റെ പ​​​രി​​​ധി പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യാ​​​ണ്.

അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ

ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രാ​​​ൻ​​​സാ​​​ക്ഷ​​​ൻ​​​സും ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ലെ 92 ഇ ​​​വ​​​കു​​​പ്പ് അ​​​നു​​​സ​​​രി​​​ച്ചു നി​​​ർ​​​ദി​​​ഷ്ട ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​രും ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് 2022 ജ​​​നു​​​വ​​​രി 31നു ​​​മു​​​ന്പു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി 2022 ഫെ​​​ബ്രു​​​വ​​​രി 15 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ബി​​​ലേ​​​റ്റ​​​ഡ് റി​​​ട്ടേ​​​ണു​​​ക​​​ൾ

ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ല്കി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ലും ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണു​​​ക​​​ൾ ഫ​​​യ​​​ൽ ചെ​​​യ്യു​​​വാ​​​ൻ സാ​​​ധി​​​ക്കാ​​​തെ വ​​​രു​​​ന്ന നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്കു ബി​​​ലേ​​​റ്റ​​​ഡ് ആ​​​യി റി​​​ട്ടേ​​​ണു​​​ക​​​ൾ 2022 മാ​​​ർ​​​ച്ച് 31 വ​​​രെ ഫ​​​യ​​​ൽ ചെ​​​യ്യു​​​വാ​​​ൻ സാ​​​ധി​​​ക്കും. ബി​​​ലേ​​​റ്റ​​​ഡാ​​​യി ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്തു നി​​​ർ​​​ദിഷ്ട നി​​​ര​​​ക്കി​​​ലു​​​ള്ള പി​​​ഴ അ​​​ട​​​യ്ക്കേ​​​ണ്ട​​​തു​​​ണ്ട്.

പ​​​ക്ഷെ ബി​​​ലേ​​​റ്റ​​​ഡാ​​​യി ഫ​​​യ​​​ൽ ചെ​​​യ്യു​​​ന്ന റി​​​ട്ടേ​​​ണു​​​ക​​​ൾ​​​ക്കു ബി​​​സി​​​ന​​​സി​​​ലു​​​ണ്ടാ​​​വു​​​ന്ന ന​​​ഷ്ടം, മൂ​​​ല​​​ധ​​​ന നേ​​​ട്ടം എ​​​ന്ന ഹെ​​​ഡി​​​ലു​​​ണ്ടാ​​​വു​​​ന്ന ന​​​ഷ്ടം എ​​​ന്നി​​​വ ക്യാ​​​രി ഫോ​​​ർ​​​വേ​​​ർ​​​ഡ് ചെ​​​യ്തു ല​​​ഭി​​​ക്കി​​​ല്ല.

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്